Kerala
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറു മുതൽ എട്ടുവരെ കനകക്കുന്നിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
ക്രിസ്മസ്-പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് കനകക്കുന്നിൽ വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ദീപാലങ്കാരമാണ് കൂട്ടത്തിലെ ഹൈലൈറ്റ്. വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി എന്ന ആശയത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
District News
തിടനാട്പഞ്ചായത്ത്
തിടനാട് പഞ്ചായത്ത് പ്രസിസന്റായി മിനി ബിനോ മുളങ്ങാശേരി (യുഡിഎഫ്, കോൺഗ്രസ് ) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് വിജയം. മുൻപ് പഞ്ചായത്ത് വൈസ് പ്രസി ഡന്റായിരുന്നു. ഭർത്താവ് ബിനോ മുളങ്ങാശേരിയും നിലവിൽ പഞ്ചായത്തംഗമാണ്. വൈസ് പ്രസിഡന്റായി സജി പ്ലാത്തോട്ടം യുഡിഎഫ്, കേരള കോൺഗ്രസ്).
ഭരണങ്ങാനം പഞ്ചായത്തു ഭരണം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന്
പഞ്ചായത്തു ഭരണം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. കോണ്‍ഗ്രസിലെ വിജി ഈറ്റക്കക്കുന്നേലാണ് വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്.
കുറവിലങ്ങാട്
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി മാണി (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം), ഷിജി തോമസ് (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം)
രാമപുരം
രാമപുരം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.ശാന്താറാം (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് സിന്ധു ടോം(യുഡിഎഫ്, കേരള കോണ്‍ഗ്രസ്).
ഉഴവൂര്‍
ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് (യുഡിഎഫ്, കോണ്‍ഗ്രസ്), കെ.എം. തങ്കച്ചന് (യുഡിഎഫ്, കേരള കോണ്‍ഗ്രസ്)
തലനാട്
തലനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശാ റിജു (എല്‍ഡിഎഫ്, സിപിഎം), ഷാനി ഡിനേന്ദ്രകുമാര് (എല്‍ഡിഎഫ്, സ്വതന്ത്ര)
പൂഞ്ഞാർ തെക്കേക്കരയിൽ ആദ്യമായി ബിജെപി
പൂഞ്ഞാർ തെക്കേകര പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിയിലെ മിനർവാ മോഹൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എട്ട് വോട്ടുകൾ നേടിയാണ് മിനർവാ മോഹൻ പ്രസിഡന്റായത്.1987 മുതൽ 95 വരെ വൈസ് പ്രസിഡന്റായും 1995 മുതൽ 2000 വരെ പ്രസിഡന്റായും 2005 മുതൽ 2007 വരെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു നിലവിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി, എസ്എൻഡിപി മീനിച്ചിൽ താലൂക്ക് വനിതാ വിഭാഗം ചെയർപേഴസ്നാണ്.
വൈസ് പ്രസിഡന്റായി എൻഡിഎയിലെ ബിജെപി അംഗം അനിൽകുമാർ മഞ്ഞ പ്ലാക്കൽ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി നാലാം തവണ യാണ് വിജയം. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും പഞ്ചായത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയാണ് വിജയം.
തീക്കോയി
തീക്കോയി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട അംബിക എം.എസ്. (എൽഡിഎഫ് കേരള കോൺഗ്രസ്-എം), വൈസ് പ്രസിഡന്റ് സ്വപ്ന വർഗീസ്(എൽഡിഎഫ്, സിപിഐ)
അകലക്കുന്നം
അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മാമ്പുഴയ്ക്കല്‍ (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് സിജി സണ്ണി കയ്പ്പത്തടത്തില് (കോണ്‍ഗ്രസ്).
കടപ്ലാമറ്റം
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജീനാ സിറിയക് (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം), സജീവ് കുമാര്‍ (എല്‍ഡിഎഫ്, സിപിഎം).
മേലുകാവ്
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിന്‍സി ടോമി (യുഡിഎഫ്, കോണ്‍ഗ്രസ്), ക്രിസ്റ്റിന് ജോണ്സണ് (യുഡിഎഫ്, കോണ്‍ഗ്രസ്)
തലപ്പലം
തലപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോമി ബെന്നി (യുഡിഎഫ്, കോണ്‍ഗ്രസ്), ജോയി ജോസഫ് (യുഡിഎഫ്, കേരള കോണ്‍ഗ്രസ്)
മുത്തോലി
മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റൂബി ജോസ് (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ്-എം), വൈസ് പ്രസിഡന്റ് -രാജന് മുണ്ടമറ്റം(എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ്-എം).
കൊഴുവനാല്‍
കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസി ജോസഫ് പൊയ്കയില്‍ (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍(കേരള കോണ്‍ഗ്രസ്).
മരങ്ങാട്ടുപിള്ളി
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി ഏബ്രഹാം (യുഡിഎഫ്, സ്വതന്ത്ര), സിബിന്‍ലാല്‍ ബാബു (എല്‍ഡിഎഫ്, സിപിഎം).
മൂന്നിലവ്
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെനിനാമ്മ (ഷേര്‍ലി രാജു, എല്‍ഡിഎഫ്, സ്വതന്ത്ര), ആശാമോള്‍ തോമസ് (എല്‍ഡിഎഫ്, സിപിഎം).
കടനാട്
കടനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലാലി സണ്ണി (യുഡിഎഫ്,കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് (യുഡിഎഫ്, കേരള കോണ്‍ഗ്രസ്).
മീനച്ചില്‍
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുബി സുരേഷ് (യുഡിഎഫ്, കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് എം.എസ് വിജയകുമാരി(കേരളാ കോണ്‍ഗ്രസ്).
വെളിയന്നൂർ
വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിനി ചാക്കോ (എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് എം), രാജു ജോണ്‍ ചിറ്റേത്ത് (എല്‍ഡിഎഫ്, സിപിഎം).
പൂഞ്ഞാർ
പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യന് പുത്തന്‍കൈപ്പുഴ (യുഡിഎഫ്, കോണ്‍ഗ്രസ്), ഷൈനി ബെന്നി (യുഡിഎഫ്, സ്വതന്ത്ര)
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം നല്കി എല്‍ഡിഎഫ് കരൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കരൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് അഗസ്റ്റ്യൻ (എല്‍ഡിഎഫ്, സ്വതന്ത്രൻ), വൈസ് പ്രസിഡന്റ് സീനാ ജോണ്‍ (എൽഡിഎഫ്, സിപിഎം).
National
ന്യൂഡൽഹി: ക്രൈസ്തവമൂല്യങ്ങളും പഠനങ്ങളും മാനവസമൂഹത്തിനാകെ പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സാമൂഹിക, സാംസ്കാരിക, വികസന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ജീവകാരുണ്യ രംഗത്തും ക്രൈസ്തവസമൂഹം നൽകിവരുന്ന സേവനങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായകമായെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇന്നലെ ഡൽഹിയിലെ ആസ്ഥാനത്തു സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു ഉപരാഷ്ട്രപതി.
പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വിശിഷ്ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി, സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, സീറോമലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൻസ് കണ്ണന്താനം, പ്രഫ. കെ.വി. തോമസ്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്, വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, അംബാസഡർമാർ, കേന്ദ്ര റവന്യു ഡയറക്ടർ മനു വെട്ടിക്കൽ, ഷോണ്‍ ജോർജ്, നോബിൾ മാത്യു, വർഗീസ് മൂലൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
NRI
ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ലോൺ സ്റ്റാർ - ഹൂസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി തിരുവനന്തപുരം സ്വദേശി സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു ഇക്വിറ്റി ട്രേഡർ കൂടിയാണ്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ യൂത്ത് പ്രസിഡന്റ് (2021-2022), ഫോക്കാന റീജിയണൽ യൂത്ത് പ്രതിനിധി (2022), കെഎച്ച്എൻഎ യുവ പ്രതിനിധി (2021 -2023 ) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
കലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംസ്ഥാന യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഒരു ഗായകൻ കൂടിയാണ്.
സൂര്യജിത്തിന്റെ നേതൃത്വവും കലാപരമായ സംഭാവനകളും ആഗോള ഹൈന്ദവ സമൂഹത്തെ സാംസ്കാരിക ഉണർവിലേക്കും ദേശീയ അഭിമാനത്തിലേക്കും നയിക്കാൻ സഹായിക്കുമെന്ന് കെഎച്ച്എൻഎയുടെ പ്രസിഡന്റ ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവർ പറഞ്ഞു.